01:13pm 12 October 2026
NEWS
ഔദ്യോഗിക ഗസറ്റ്, അൽ-മീസാൻ പ്ലാറ്റ്‌ഫോമുകൾ പുതിയ രൂപത്തിൽ പുറത്തിറക്കി; ഡിജിറ്റൽ പരിവർത്തനത്തിൽ ചരിത്രപരമായ മുന്നേറ്റവുമായി ഖത്തർ
12/10/2026  11:53 AM IST
nila
ഔദ്യോഗിക ഗസറ്റ്, അൽ-മീസാൻ പ്ലാറ്റ്‌ഫോമുകൾ പുതിയ രൂപത്തിൽ പുറത്തിറക്കി; ഡിജിറ്റൽ പരിവർത്തനത്തിൽ ചരിത്രപരമായ മുന്നേറ്റവുമായി ഖത്തർ

 

 

​ദോഹ: ഖത്തർ സ്റ്റേറ്റ് ഒഫീഷ്യൽ ഗസറ്റ് പ്ലാറ്റ്‌ഫോമിന്റെയും 'അൽ-മീസാൻ' വെബ്‌സൈറ്റിന്റെയും പുനർരൂപകൽപ്പന ചെയ്ത പുതിയ പതിപ്പുകൾ നീതി ന്യായ മന്ത്രിയും കാബിനറ്റ് കാര്യങ്ങൾക്കായുള്ള സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മൊഹന്നദി ഉദ്ഘാടനം ചെയ്തു. അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയുടെ വിഷനും പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ ബിൻ ജാസിം അൽതാനിയുടെ നിർദ്ദേശങ്ങൾക്കും അനുസൃതമായി സർക്കാർ പ്രവർത്തനങ്ങൾക്ക് കരുത്തേകുന്ന ഡിജിറ്റൽ പരിവർത്തനത്തിന്റെ ഭാഗമായാണ് ഈ പദ്ധതി.
​1961 ജനുവരി 2-നാണ് ഒഫീഷ്യൽ ഗസറ്റിന്റെ ആദ്യ പതിപ്പ് അച്ചടിച്ചു പുറത്തിറക്കിയതെന്നും അന്ന് കടലാസ് കോപ്പികളെ മാത്രം ആശ്രയിച്ചിരുന്ന സ്ഥാനത്ത്, 65 വർഷങ്ങൾക്ക് ശേഷം ഇന്ന് നിയമനിർമ്മാണ വിവരങ്ങൾ സെക്കൻഡുകൾക്കുള്ളിൽ ലോകമെമ്പാടുമുള്ള ആളുകളിലേക്ക് ഡിജിറ്റലായി എത്തുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി. രാജ്യത്തെ നിയമപരമായ വിവരങ്ങളുടെ ഔദ്യോഗികവും വിശ്വസനീയവുമായ ഉറവിടമായി പുതിയ ഗസറ്റ് വെബ്‌സൈറ്റ് പ്രവർത്തിക്കും. നിയമനിർമ്മാണങ്ങൾ, കോടതി വിധികൾ, ഫത്വകൾ, അന്താരാഷ്ട്ര കരാറുകൾ എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ നിയമ വിജ്ഞാന സംവിധാനമാണ് പുതിയ അൽ-മീസാൻ പോർട്ടൽ വാഗ്ദാനം ചെയ്യുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img